LiveTV

Live

Kerala

സാബിത് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍

സാബിതിന്റെ മാതാവാണ് ഹരജി സമര്‍പ്പിച്ചത്. നീതിക്കായി പോരാട്ടം തുടരുമെന്ന് ആക്ഷന്‍ കമ്മറ്റി അറിയിച്ചു.

സാബിത് വധക്കേസിലെ  പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍

കാസര്‍കോട് മീപ്പുഗിരിയിലെ സാബിത് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സാബിതിന്റെ മാതാവാണ് ഹരജി സമര്‍പ്പിച്ചത്. നീതിക്കായി പോരാട്ടം തുടരുമെന്ന് ആക്ഷന്‍ കമ്മറ്റി അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് 16നാണ് കാസര്‍കോട് മീപ്പുഗിരിയിലെ സാബിത് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കൊണ്ട് കാസര്‍കോട് ജില്ലാ കോടതി വിധി പ്രസ്താവിച്ചത്. കേസില്‍ പൊലീസ് അന്വേഷണത്തില്‍ വന്ന വീഴ്ചയാണ് ജില്ലാ കോടതി വിധി പ്രതികള്‍ക്ക് അനുകൂലമായതെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.

സാബിതിന്‍റെ മാതാവാണ് വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ദൃസാക്ഷിയുളള കേസായിട്ട് പോലും പ്രതികളെ വെറുതെ വിട്ട ജില്ലാ കോടതി വിധിയില്‍ ആശങ്കയുണ്ടെന്നും കുറ്റപത്രത്തില്‍ നിന്നും വിഭിന്നമായ കാര്യങ്ങള്‍ വിധിപ്രസ്താവത്തില്‍ ഉണ്ടായെന്നും സാബിത് വധക്കേസിലെ ആക്ഷന്‍ കമ്മറ്റി ആരോപിച്ചു.

2013 ജൂലൈ ഏഴിന് രാവിലെയാണ് സാബിത് കൊല്ലപ്പെട്ടത്. നുളളിപ്പാടി ജെ.പി കോളനി പരിസരത്ത് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തിനെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍‍ പ്രദേശത്തെ തന്നെ ഏഴംഗ ആര്‍.എസ്.എസ് - സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.