LiveTV

Live

Kerala

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്ക്

പ്രണവിന് ഉത്തരങ്ങള്‍ എസ്.എം.എസ് ചെയ്തവരില്‍ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ വി.എം ഗോകുലും

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്ക്

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്ക്. പരീക്ഷാ തട്ടിപ്പ് നടത്തിയ എസ്.എഫ്.ഐ നേതാവ് പ്രണവിന് ഉത്തരങ്ങള്‍ എസ്.എം.എസ് ചെയ്തവരില്‍ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ വി.എം ഗോകുലും. പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പൊലീസുകാരന്റെ നമ്പരില്‍ നിന്ന് പ്രണവിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് വന്നത് കണ്ടെത്തിയത്. പ്രണവിന്റെ ബന്ധുകൂടിയാണ് കല്ലറ സ്വദേശിയായ ഗോകുല്‍.