LiveTV

Live

Kerala

ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി

ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ശ്രീറാം ലഹരിയിലാണ് വാഹനമോടിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം കളയാന്‍ മരുന്ന് കഴിച്ചോ എന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ പൂര്‍ണ്ണമായും തള്ളfപ്പറഞ്ഞാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരം. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ നിയമം അറിയാത്തയാളല്ല. കാര്യങ്ങള്‍ അറിയാവുന്നയാള്‍ തെറ്റ് ചെയ്യുമ്പോള്‍ അതിന്റെ ഗൗരവവും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം മദ്യപിച്ചില്ലെന്നാണ് പരിശോധന റിപ്പോര്‍ട്ടെങ്കിലും മുഖ്യമന്ത്രി അത് വിശ്വസിക്കുന്നില്ല.

കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ എല്ലാ ഐ.എ.എസുകാരേയും കുറ്റപ്പെടുത്തേണ്ടെന്നും, തെറ്റായകാര്യം ചെയ്യുന്നവരെ മാത്രം വിമര്‍ശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഷീറിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള മരുന്ന് കഴിച്ചോയെന്നും അന്വേഷിക്കും. ശ്രീറാമിന്റെ കാര്യത്തില്‍ തെറ്റായ കാര്യം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.