LiveTV

Live

Kerala

മലയാളി യുവതി അമേരിക്കയില്‍ പൊള്ളലേറ്റ് മരിച്ച കേസ്: പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുടുംബം

ഹൈക്കോടതി ഉത്തരവിട്ടിട്ടും സി.ബി.ഐ അനാസ്ഥ തുടരുകയാണെന്ന ആരോപണവുമായി പാലക്കാട് സ്വദേശി അനിതയുടെ മാതാപിതാക്കളാണ് രംഗത്തെത്തിയത്.

മലയാളി യുവതി അമേരിക്കയില്‍ പൊള്ളലേറ്റ് മരിച്ച കേസ്: പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുടുംബം

മലയാളി യുവതി അമേരിക്കയില്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുടുംബം. ഹൈക്കോടതി ഉത്തരവിട്ടിട്ടും സി.ബി.ഐ അനാസ്ഥ തുടരുകയാണെന്ന ആരോപണവുമായി പാലക്കാട് സ്വദേശി അനിതയുടെ മാതാപിതാക്കളാണ് രംഗത്തെത്തിയത്.

2004 ഓഗസ്റ്റ് 16നാണ് കാലിഫോര്‍ണിയയിലെ ഫ്ലാറ്റില്‍ വെച്ച് അനിതക്ക് പൊള്ളലേറ്റതായി ഫോണ്‍ സന്ദേശം ലഭിച്ചത്. ഗുരുതരമായ പൊള്ളലേറ്റ് അനിത സെപ്തബര്‍ മൂന്നിന് മരിച്ചു. അപകട വിവരം അറിഞ്ഞതിന് ശേഷം മാതാപിതാക്കള്‍ അമേരിക്കയിലെത്തിയിരുന്നു. മൃതദേഹം അവിടെത്തന്നെ സംസ്കരിച്ചു. എന്നാല്‍ മകളുടെ മരണത്തില്‍ നിരവധി ദുരൂഹതകള്‍ ബാക്കിയായി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലെത്തിയ അനിത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്തോഷിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. സന്തോഷിനെതിരെ അനിതയുടെ കുടുംബം പരാതി നല്‍കി. കേസ് ഹൈക്കോടതിയില്‍ എത്തിയതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.

പ്രതിയെ ഇന്ത്യയിലെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും സി.ബി.ഐ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. നീതി തേടി വീണ്ടും കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.