LiveTV

Live

Kerala

പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി

ഹൌസ് സര്‍ജന്‍സി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസമായി സ്‌റ്റെപെന്‍ഡ് ലഭിക്കുന്നില്ല.

പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി

പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഹൌസ് സര്‍ജന്‍സി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസമായി സ്‌റ്റെപെന്‍ഡ് ലഭിക്കുന്നില്ല. കോളജിന് ഫണ്ട് ഉണ്ടെന്നും ട്രഷറിയില്‍ നിന്നും പണം മാറി നല്‍കുന്നില്ലെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.

പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് പ്രത്യേക ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കോളജിനായി പട്ടികജാതി വകുപ്പ് 400കോടി രൂപയിലധികം നീക്കിവെച്ചിട്ടുണ്ട്. 106 അധ്യാപകര്‍ ഉള്‍പ്പെടെ 281 ജീവനക്കാരാണ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്ന 74 വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍, ജൂലൈ മാസത്തെ സ്റ്റൈപെന്‍ഡ് ലഭിച്ചിട്ടില്ല.

തങ്ങളുടെ ഫണ്ടില്‍ നിന്നുമാണ് ശമ്പളവും സ്റ്റൈപെന്‍ഡും നല്‍കുന്നതെന്നും നേരത്തെ ട്രഷറിയിലേക്ക് അപേക്ഷ നല്‍കിയിട്ടും പണം അനുവദിക്കുന്നില്ലെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്. ചില നിയന്ത്രണങ്ങളുണ്ടെന്ന് മാത്രമാണ് ട്രഷറി ജീവനക്കാരുടെ വിശദീകരണം.