LiveTV

Live

Kerala

സുപ്രീംകോടതി വിധി നടപ്പാക്കണം: സർക്കാരിന് ഓർത്തഡോക്സ് സഭയുടെ അന്ത്യശാസനം

ഒരാഴ്ചയ്ക്കുള്ളിൽ വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹർജി നൽകുമെന്നാണ് ഓർത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്.

സുപ്രീംകോടതി വിധി നടപ്പാക്കണം: സർക്കാരിന് ഓർത്തഡോക്സ് സഭയുടെ അന്ത്യശാസനം

സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഓർത്തഡോക്സ് സഭയുടെ അന്ത്യശാസനം. ഒരാഴ്ചയ്ക്കുള്ളിൽ വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് ഹർജി നൽകുമെന്നാണ് ഓർത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്. സർക്കാരും ഉദ്യോഗസ്ഥരും ബോധപൂർവ്വമായ വീഴ്ച വരുത്തിയെന്നും ഇനി ചർച്ചകൾക്കില്ലെന്നും ഉപസമിതി വ്യക്തമാക്കി.

ചർച്ചകളിലൂടെ സഭാ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരിന് വലിയ തിരിച്ചടിയാണ് ഓർത്തഡോക്സ് സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കാട്ടി ചീഫ് സെക്രട്ടറിക്കാണ് ഓർത്തഡോക്സ് സഭാ നൽകിയത്. ബോധപൂർവമായ വീഴ്ച വിധി നടപ്പാക്കുന്നതിൽ സർക്കാരും ഉദ്യോഗസ്ഥരും വരുത്തുന്നു. നിയമത്തിനും മുകളിലാണെന്ന് ഭാവമാണ് ചില ഉദ്യോഗസ്ഥർക്കും സർക്കാരിനും ഉള്ളത്. സർക്കാർ രൂപീകരിച്ച ഉപസമിതി കോടതി ഉത്തരവിന് വിരുദ്ധമായാണെന്നും കത്തിൽ പറയുന്നു.

ഏഴ് ദിവസത്തിനുള്ളിൽ വിധി നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സർക്കാർ ഗുരുതര വീഴ്ച വരുത്തി. ആയതിനാൽ സർക്കാരുമായി ഇനി ചർച്ചകൾക്ക് ഇല്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കുന്നു.