LiveTV

Live

Kerala

മഹാപ്രളയത്തിന് ഒരു വയസ് തികയുമ്പോഴും പുനരധിവാസം പാതിവഴിയില്‍

വിവിധ പദ്ധതികളിലൂടെ വീട് നിര്‍മ്മിച്ച് നല്കാന്‍ തീരുമാനിച്ചെങ്കിലും പലതും പാതിവഴിയിലാണ്.

മഹാപ്രളയത്തിന് ഒരു വയസ് തികയുമ്പോഴും പുനരധിവാസം പാതിവഴിയില്‍

മഹാപ്രളയത്തിന് ഒരു വയസ് തികയുമ്പോഴും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞ് നീങ്ങുകയാണ്. വിവിധ പദ്ധതികളിലൂടെ വീട് നിര്‍മ്മിച്ച് നല്കാന്‍ തീരുമാനിച്ചെങ്കിലും പലതും പാതിവഴിയിലാണ്. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് പൂര്‍ണ്ണമായും സഹായം ലഭ്യമാക്കാനും സാധിച്ചിട്ടില്ല.

പ്രളയത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാരിന്റെ പക്കലുളള കണക്കുകള്‍ പ്രകാരം പൂര്‍ണ്ണമായും തകര്‍ന്നത് 15664 വീടുകളാണ്. ഇതില്‍ വിവിധ സ്കീമുകളിലായി ഇതുവരെ പണി പൂര്‍ത്തിയായത് 6664 വീടുകള്‍. ഇവര്‍ക്കായി 317.76 കോടി രൂപ ചിലവഴിച്ചു. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ 306467 പേരാണ്. ഇവര്‍ക്കായി 1539.50 കോടി രൂപ നല്കി. 539 പേര്‍ക്ക് ഭൂമിയും വീടും നഷ്ടപ്പെട്ടു. പുറമ്പോക്കിലെ വീട് നഷ്ടപ്പെട്ടവര്‍ 1109 പേര്‍. സര്‍ക്കാര്‍ സഹായത്താല്‍ സ്വയം വീട് നിര്‍മ്മിക്കുന്നത് 10840 പേരാണ്. സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയില്‍ 1990 പേരും വീട് നിര്‍മ്മിക്കുമ്പോള്‍ സന്നദ്ധ സംഘടനകള്‍ സര്‍ക്കാരിന് വേണ്ടി നിര്‍മ്മിച്ച് നല്കുന്നത് 1260 വീടുകളാണ്. ഈ കണക്കുകളില്‍ തന്നെയുണ്ട് ഒന്നും പൂര്‍ണ്ണമായില്ലെന്നത്.

ഇനി തിരുവാര്‍പ്പ് സ്വദേശിനി ലിനി കുഞ്ഞുമോന് പറയാനുള്ളത് ഒന്നു കേള്‍ക്കാം- പ്രളയത്തില്‍ ആകെയുണ്ടായിരുന്ന വീടിന്റെ അടിത്തറ വരെ പൊട്ടിപ്പൊളിഞ്ഞു. പക്ഷെ ഒരു പദ്ധതിയില്‍ പോലും ഇവരെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചില സന്നദ്ധ സംഘടനകള്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുന്നോട്ട് വന്നെങ്കിലും അതും പാതിവഴിയില്‍ മുടങ്ങി.