LiveTV

Live

Kerala

ശ്രീറാമിന് ജാമ്യം കിട്ടിയത് സര്‍ക്കാര്‍ വീഴ്ചയെന്ന് പ്രതിപക്ഷം; സമരം പ്രഖ്യാപിച്ച് കെ.യു.ഡബ്ലു.ജെ

കേസ് അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.അടുത്തഘട്ടമായി തിരുവനന്തപുരത്ത് റിലേ നിരാഹാര സമരം നടത്താനാണ് പത്രപ്രവര്‍ത്തക യൂണിയന്‍ തീരുമാനം

ശ്രീറാമിന് ജാമ്യം കിട്ടിയത് സര്‍ക്കാര്‍ വീഴ്ചയെന്ന് പ്രതിപക്ഷം; സമരം പ്രഖ്യാപിച്ച് കെ.യു.ഡബ്ലു.ജെ

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പരാജയമാണ് കേസ് അട്ടിമറിക്കാന്‍ കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. റിലേ നിരാഹാര സമരം നടത്താന്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ തീരുമാനിച്ചു.

പൊലീസ് കേസ് അട്ടിമറിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. സര്‍ക്കാര്‍ പൊതുസമൂഹത്തോട് കാണിച്ച ക്രൂരമായ നീതി നിഷേധമാണ് കേസിലുണ്ടായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അടുത്തഘട്ടമായി തിരുവനന്തപുരത്ത് റിലേ നിരാഹാര സമരം നടത്താനാണ് പത്രപ്രവര്‍ത്തക യൂണിയന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടും ഒരു കാര്യവും ഉണ്ടായില്ലെന്നായിരുന്നു സിറാജ് ദിനപത്രം എഡിറ്റോറിയയിലൂടെ വിമര്‍ശനം ഉന്നയിച്ചത്.