LiveTV

Live

Kerala

പി.എസ്.സി ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്

എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല

പി.എസ്.സി ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്

പി.എസ്.സി പരീക്ഷയിൽ നടന്ന ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ ഇതു സംബന്ധിച്ച നിർദ്ദേശം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറിന് കൈമാറി. അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും.

പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നതായി പി.എസ്.സി യുടെ ആഭ്യന്തര വിജിലൻസ് കണ്ടെത്തിയിരുന്നു. കെ.എ.പി 3 റാങ്ക് ലിസ്റ്റിൽ, ഉയർന്ന റാങ്ക് കരസ്ഥമാക്കിയ യൂണിവേഴ്സിറ്റി കത്തിക്കുത്ത് പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി സാജു ജോർജ് ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു.

കത്ത് നൽകിയതിന് പിന്നാലെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറിനാണ് അന്വേഷണ മേൽനോട്ടം. സംഘത്തിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് ഇന്ന് തീരുമാനിക്കും. കെ.എ.പി 3 റാങ്ക് ലിസ്റ്റിലാണ് ക്രമക്കേട് കണ്ടെത്തിയ തെങ്കിലും മുഴുവൻ റാങ്ക് ലിസ്റ്റും പരിശോധിക്കും. ഇതിനായി സൈബർ സെല്ലിന്റെ അടക്കം സഹായം തേടും.