LiveTV

Live

Kerala

ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ മൂന്ന് വര്‍ഷത്തേക്ക് വ്യവസായം തുടങ്ങുന്നതിന് നിയമ ഭേദഗതി

10 കോടി രൂപ വരെ മുതല്‍മുടക്കുള്ളതും വലിയ മലിനീകരണമുണ്ടാക്കാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാനാണ് നിയമ ഭേദഗതി കൊണ്ട് വരുന്നത്.

ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ മൂന്ന് വര്‍ഷത്തേക്ക് വ്യവസായം തുടങ്ങുന്നതിന് നിയമ ഭേദഗതി

‌സംസ്ഥാനത്ത് ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ മൂന്ന് വര്‍ഷത്തേക്ക് വ്യവസായം തുടങ്ങുന്നതിന് നിയമ ഭേദഗതി കൊണ്ട് വരാന്‍ ധാരണ. 10 കോടി രൂപ വരെ മുതല്‍മുടക്കുള്ളതും വലിയ മലിനീകരണമുണ്ടാക്കാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാനാണ് നിയമ ഭേദഗതി കൊണ്ട് വരുന്നത്. നിയമപരമായ അനുമതികള്‍ വൈകുന്നതു കാരണം സംരംഭകര്‍ക്കുള്ള പ്രയാസം ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതില്‍ മനം നൊന്ത് അന്തൂരില്‍ വ്യവസായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വ്യവസായ സംരംഭങ്ങളോട് കൂറച്ച് കൂടി അയഞ്ഞ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് 10 കോടി രൂപ വരെ മുതല്‍മുടക്കുള്ളതും വലിയ മലിനീകരണമുണ്ടാക്കാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ മൂന്ന് വര്‍ഷം വരെ അനുമതി നല്‍കാനുള്ള ധാരണയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇതിനുള്ളില്‍ അനുമതികള്‍ നേടിയെടുത്താല്‍ മതിയാകും. ഇതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.

10 കോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കുന്നതിന് വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നതിനും ധാരണയായി. പ്രവാസി നിക്ഷേപകര്‍ക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെല്‍ വഴി ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. അതൊഴിവാക്കി ഒരിക്കല്‍ ലൈസന്‍സ് ലഭിച്ചവര്‍ അതുവീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമ ഭേദഗതി കൊണ്ടുവരുന്നതും പരിശോധിക്കാന്‍ തീരുമാനിച്ചു. ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നിലവില്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. അതൊഴിവാക്കി ഒരിക്കല്‍ ലൈസന്‍സ് ലഭിച്ചവര്‍ അതു വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമ ഭേദഗതി കൊണ്ടുവരുന്നതും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.