LiveTV

Live

Kerala

കോഴിക്കോട് കനത്ത മഴ: ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞൊഴുകി, പുതുപ്പാടിയില്‍ സ്കൂളുകള്‍ക്ക് അവധി

ഇരുവഴിഞ്ഞിപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

കോഴിക്കോട് കനത്ത മഴ: ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞൊഴുകി, പുതുപ്പാടിയില്‍ സ്കൂളുകള്‍ക്ക് അവധി

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയില്‍ ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞൊഴുകി. ചേന്നമംഗലൂർ, പുല്പറമ്പ്, മുക്കം, കാരശ്ശേരി ഭാഗങ്ങളില്‍ റോഡുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇരുവഴിഞ്ഞിപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.