LiveTV

Live

Kerala

മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം തുടരും

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ജൂലൈ 31 ന് അവസാനിച്ചിരുന്നു

മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം തുടരും

സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുനഃക്രമീകരിക്കാത്ത വായ്പകള്‍ക്കും ഇളവ് ലഭ്യമാണ്. വായ്പാ സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി.

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ജൂലൈ 31 ന് അവസാനിച്ചിരുന്നു. ഇതോടെ കര്‍ഷകര്‍ ജപ്തി ഭീഷണിയിലുമായി. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നത്. ബാങ്കേഴ്‌സ് സമിതിയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍, മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരാന്‍ തീരുമാനിച്ചു. ഇക്കാലയളവില്‍ സര്‍ഫാസി ആക്ട് പ്രകാരമുള്ള നടപടികള്‍ ഉണ്ടാകില്ല. മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ഇളവ് ലഭ്യമാണ്.

പുനഃക്രമീകരിക്കാത്ത വായ്പകളിന്മേല്‍ സ്വീകരിക്കേണ്ട നടപടി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി തീരുമാനിക്കും. ഇടുക്കി, വയനാട് ജില്ലകളിലേതിനു സമാനമായി എല്ലാ ജില്ലകളിലും, വായ്പാ സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ സമിതിയുടെ അറിവോടു കൂടി മാത്രമേ വായ്പാ കുടിശികയിന്മേല്‍ നടപടികള്‍ സ്വീകരിക്കൂ.