LiveTV

Live

Kerala

കശ്മീര്‍: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം

തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കശ്മീര്‍: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെ സംസ്ഥാനത്തെ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. ഭരണഘടനയോടും ജനാധിപത്യത്തോടും കേന്ദ്ര സർക്കാർ വഞ്ചന കാണിച്ചെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എസ്.യു സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.