LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പൊലീസിൽ കൂടുതൽ വകുപ്പുതല നടപടി

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുപ്പത്തി ഒന്ന് പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടൂള്ള ഉത്തരവ് പുറത്തിറങ്ങി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പൊലീസിൽ കൂടുതൽ വകുപ്പുതല നടപടി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പൊലീസിൽ കൂടുതൽ വകുപ്പുതല നടപടി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുപ്പത്തി ഒന്ന് പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടൂള്ള ഉത്തരവ് പുറത്തിറങ്ങി.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ എടുത്ത ജൂൺ 12 മുതൽ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആകെയുണ്ടായിരുന്ന 52 പൊലീസുദ്യോഗസ്ഥരിൽ മൂന്നു പേർ മാത്രമാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ തുടരുന്നത്. നെടുങ്കണ്ടത്തിന് സമീപ സ്റ്റേഷനുകളായ കട്ടപ്പന, കമ്പം മേട്ട്, വണ്ടൻമേട് എന്നിവിടങ്ങളിൽ നിന്നുമായി 26 ഉദ്യോഗസ്ഥരെയാണ് നെടുങ്കണ്ടത്തേക്ക് നിയമിച്ചത് നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഉൾപ്പെടെ ഏഴുപേർ കേസിൽ റിമാന്‍ഡിലാണ്. ഇതോടെ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പായി. റിമാന്‍ഡില്‍ കഴിയുന്ന മുൻ എസ്.ഐ.കെ.എ സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എസ്.പി കെ.ബി വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും.