LiveTV

Live

Kerala

വാഹനാപകടങ്ങളില്‍ മൂന്ന് മരണം

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഉണ്ടായ വാഹന അപകടങ്ങളിലാണ് മരണം സംഭവിച്ചത്...

വാഹനാപകടങ്ങളില്‍ മൂന്ന് മരണം

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഉണ്ടായ വാഹന അപകടങ്ങളില്‍ മൂന്ന് മരണം. പാലക്കാട് വടവന്നൂര്‍ മന്ദംപ്പുള്ളിയില്‍ ബസും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രവീണ്‍ മരിച്ചു.

ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി പെരിങ്ങാല സ്വദേശി യായ യുവതി മരിച്ചു. പെരിങ്ങാല വലിയകാലായില്‍ മോഹനന്റെ മകള്‍ ശ്രുതിയാണ് മരിച്ചത്. കോട്ടയം കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ വച്ച് ബൈക്കും ലോറിയും തമ്മിലിടിച്ച് ഉണ്ടായ അപകടത്തില്‍ കാരുണ്യ മാതാ സ്‌കൂള്‍ അധ്യാപകനും കരിപ്പാടം കണ്ണന്‍ തറയില്‍ ബദറുദ്ദീന്റെ മകനുമായ ബനാസറാണ് മരിച്ചത്.