LiveTV

Live

Kerala

യു.എ.പി.എ ബില്ലിനെ രാജ്യസഭയിൽ അനുകൂലിച്ചതിനെതിരെ കെ.പി.സി.സി രാഷ്ട്രീയ സമിതി

കശ്മീർ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കെ.പി.സി.സി രാഷ്ട്രീയ സമിതി ആഹ്വാനം ചെയ്തു

യു.എ.പി.എ ബില്ലിനെ രാജ്യസഭയിൽ അനുകൂലിച്ചതിനെതിരെ കെ.പി.സി.സി രാഷ്ട്രീയ സമിതി

യു.എ.പി.എ ബില്ലിനെ രാജ്യസഭയിൽ അനുകൂലിച്ച് പാർട്ടി നിലപാടിനെ വിമർശിച്ച് കെ.പി.സി.സി രാഷ്ട്രീയ സമിതി. ലോക്സഭയിലേതുപോലെ ബില്ലിനെ എതിർക്കണം ആയിരുന്നുവെന്ന് രാഷ്ട്രീയകാര്യസമിതി അഭിപ്രായപ്പെട്ടു. കശ്മീർ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും കെ.പി.സി.സി രാഷ്ട്രീയ സമിതി ആഹ്വാനം ചെയ്തു

യു.എ.പി.എ ബില്ലിനെ ലോക്സഭയിൽ എതിർത്ത കോൺഗ്രസ് രാജ്യസഭയിൽ അനുകൂലിച്ച് വോട്ട് ചെയ്തത് പാർട്ടിക്കകത്ത് തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇന്ന് ചേർന്ന കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചക്ക് വന്നു. ലോക്സഭയിൽ ചെയ്തത് പോലെ പോലെ എതിർക്കുകയായിരുന്നു രാജ്യസഭയിലും വേണ്ടിയിരുന്നത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാട് ആ ബില്ലിനെ ആശയത്തിന് എതിരാണെന്നും എന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെ രാജ്യസഭയിലെ നിലപാട് സംസ്ഥാനത്തും പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയും രണ്ടായി വിഭജിക്കുകയും ചെയ്തു കേന്ദ്രസർക്കാർ നടപടി ഭരണഘടനക്കും ജനാധിപത്യത്തിനു എതിരായ നീക്കമാണെന്ന് രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. ഭരണഘടനയുടെ സത്തയെ ചോദ്യം ചെയ്യുന്ന ബി.ജെ.പിയുടെ നിലപാട് രാജ്യ താല്പപര്യങ്ങൾക്ക് ഭീഷണിയാണ്. കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു.