LiveTV

Live

Kerala

കോഴിക്കോട് സര്‍വകലാശാല മുന്‍ വി.സിയും ബാഫഖി തങ്ങളുടെ കൊച്ചുമകനും ബി.ജെ.പിയിലേക്ക്

കേരളത്തിന്റെ ഒരു പൊതു പരിഛേദം ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നുവെന്നും ശ്രീധരന്‍ പിള്ള

കോഴിക്കോട് സര്‍വകലാശാല മുന്‍ വി.സിയും ബാഫഖി തങ്ങളുടെ കൊച്ചുമകനും ബി.ജെ.പിയിലേക്ക്

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വി.സി അബ്ദുള്‍ സലാമും മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫകി തങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് താഹ ബാഫഖി തങ്ങളും മനഃശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാനും ബി.ജെ.പിയിലേക്ക്. ബി.ജെ.പി മെമ്പര്‍ഷിപ്പ് കാമ്പയിനെക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

2011-15 കാലത്ത് യു.ഡി.എഫ് നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ സര്‍വകലാശാല വി.സിയാകുന്നത്. ഇക്കാലത്ത് വിവിധ വിഷയങ്ങളുന്നയിച്ച് വിദ്യാര്‍ഥി, അധ്യാപക, സര്‍വീസ് സംഘടനകള്‍ നിരന്തരം സമരം നടത്തിയിരുന്നു. അബ്ദുള്‍ സലാം വി.സിയായിരിക്കെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയതും വിവാദമായിരുന്നു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വി.സി അബ്ദുള്‍ സലാം
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വി.സി അബ്ദുള്‍ സലാം

ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ദ്ധനവുണ്ടെന്നും കേരളത്തിന്റെ ഒരു പൊതു പരിഛേദം ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.