LiveTV

Live

Kerala

പി.എസ്.സിയുടെ ക്രമക്കേട് സ്ഥിരീകരണം കൂടുതല്‍ സംശയങ്ങള്‍ ഉയരാന്‍ കാരണമാകും

മറ്റു റാങ്ക് ലിസ്റ്റുകളിലേക്ക് കൂടി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു 

 പി.എസ്.സിയുടെ ക്രമക്കേട് സ്ഥിരീകരണം കൂടുതല്‍ സംശയങ്ങള്‍ ഉയരാന്‍ കാരണമാകും

പരീക്ഷാ ക്രമക്കേട് പി.എസ്.സി തന്നെ സ്ഥിരീകരിച്ചത് പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യത സംബന്ധിച്ച കൂടുതല്‍ സംശയങ്ങള്‍ ഉയരാന്‍ കാരണമാകും. മറ്റു റാങ്ക് ലിസ്റ്റുകളിലേക്ക് കൂടി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പരീക്ഷാ തട്ടിപ്പിന് കൂട്ടു നിന്നവര്‍ ആരെന്ന ചോദ്യം പരീക്ഷാ നടത്തിപ്പുകാരിലേക്കും നീളും. കെ.എ.പി നാലാം ബറ്റാലിന്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കാനും സാധ്യതയുണ്ട്.

യൂണിവേഴ്സിറ്റി വധശ്രമക്കേസിലെ പ്രതികളെഴുതിയ പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പി.എസ്.സിയും സര്‍ക്കാരും കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. തട്ടിപ്പ് നടന്നെ് വ്യക്തമായതോടെ ഒരു പരീക്ഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ തട്ടിപ്പെന്ന ചോദ്യവും ഉയര്‍ന്നുതുടങ്ങി. ഏതൊക്കെ പരീക്ഷകളില്‍ ഇത്തരം തട്ടിപ്പ് നടന്നു. ആരൊക്കെ ഇത്തരത്തില് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റി. അവരെ എങ്ങനെ കണ്ടെത്തും. തട്ടിപ്പിന് സഹായിച്ചവരാരൊക്കെ. എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നവയാണ്. സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് പരീക്ഷാ കേന്ദ്രത്തിലാണ് തട്ടിപ്പ് നടത്തിയെന്നാണ് പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയത്. മൂന്നു കേന്ദ്രത്തില്‍ പരീക്ഷയെഴുതിയവര്‍ ഒരേ രീതിയില്‍ തട്ടിപ്പ് നടത്തിയെങ്കില്‍ ഇന്‍വിജിലേറ്റര്‍ ഇത് സമ്മതിച്ചുവോ എന്ന പ്രശ്നവും വരുന്നുണ്ട്. എന്തായാലും പി.എസ്.സി അന്വേഷണം സംബന്ധിച്ച സ്വാതന്ത്ര്യ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷവും മറ്റു സംഘടനകളും ഉയര്‍ത്തിക്കഴിഞ്ഞു.

തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ മൂന്നുപേരെ ഒഴിവാക്കേണ്ടതില്‍ കെ. എ.പി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ അഡ്വേസ് അയക്കുന്നത് വൈകും. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കുന്ന സാഹചര്യവും വന്നേക്കാം.