LiveTV

Live

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു

വയനാട് കുറിച്യര്‍ മലയില്‍ ഇന്നലെ രാത്രി ശക്തമായ മണ്ണിടിച്ചിലുണ്ടായി

 സംസ്ഥാനത്ത് മഴ കനക്കുന്നു

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. കൊച്ചിയില്‍ ഇന്നലെ ഉച്ച മുതല്‍ ശക്തമായ മഴയാണ്. വയനാട് കുറിച്യര്‍ മലയില്‍ ഇന്നലെ രാത്രി ശക്തമായ മണ്ണിടിച്ചിലുണ്ടായി. മ‍ഞ്ഞപ്പാറയില്‍ മണ്ണിടിഞ്ഞ് കാണാതായ ആളുടെ മൃതദേഹം ലഭിച്ചു. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് എറണാകുളം ജില്ലയില്‍ മഴ കനത്തത്. ഇന്നലെ ഉച്ചക്ക് പെയ്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ കളമശ്ശേരി എലൂര്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. 75 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഫാക്ടിന്റെ പത്ത് ക്വാര്‍ട്ടേഴ്സുകള്‍ക്ക് നാശമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴ ഇന്ന് രാവിലെ വരെ തുടര്‍ന്നു. ജില്ലയിലെ മലയോര മേഖലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലാക്കാട് ജില്ലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഷോളയാര്‍ കോഴിക്കൂടം റോഡിലും വയലൂര്‍ ചിറ്റൂര്‍ റോഡിലും മണ്ണിടിച്ചിലുണ്ടായ ഗതാഗതം തടസ്സപ്പെട്ടു. വയനാട് കുറിച്യര്‍മലയില്‍ ഇന്നലെ രാത്രി ശക്തമായ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ വര്‍ഷം ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശമാണിത്.ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് ജില്ലയിലും ശക്തമായ മഴയാണ് ലഭിച്ചത്.