LiveTV

Live

Kerala

ശ്രീറാമിന് ജാമ്യം ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ

പത്രപ്രവര്‍ത്തക യൂനിയനും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ശ്രീറാമിന് ജാമ്യം ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതിനെതിരെ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നിലേക്കായിരുന്നു പ്രകടനം. പത്രപ്രവര്‍ത്തക യൂണിയന്റെയും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെയും നേതൃത്വത്തിലായിരുന്നു പ്രകടനം.

മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം പൊലീസ് മാര്‍ച്ച് തടഞ്ഞു. ശ്രീറാമിന് ജാമ്യം കിട്ടാവുന്ന രീതിയില്‍ കേസ് ദുര്‍ബലമാക്കിയത് പൊലീസിന്റെ ഇടപെടല്‍ മൂലമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രകടനം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മ്യൂസിയം സി.ഐക്കും എതിരെ മാര്‍ച്ചില്‍ മുദ്രാവാക്യം ഉയര്‍ന്നു.

കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പൊലീസ് ഒത്തുകളിച്ചുവെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി കിരണ്‍ ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.