LiveTV

Live

Kerala

ഇരുമ്പനത്തെ ലോറി സമരം: എച്ച്.പി പമ്പുകളില്‍ ഇന്ധന ക്ഷാമം രൂക്ഷം

സമരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ ഒട്ടുമിക്ക എച്ച്.പി പമ്പുകളിലും ഇന്ധന ക്ഷാമം രൂക്ഷമായിരിക്കുകയാണ്.

ഇരുമ്പനത്തെ ലോറി സമരം: എച്ച്.പി പമ്പുകളില്‍ ഇന്ധന ക്ഷാമം രൂക്ഷം

ലോറി സമരത്തെ തുടര്‍ന്ന് കൊച്ചി ഇരുമ്പനം ഗോഡൌണില്‍ നിന്നുള്ള ചരക്ക് നീക്കം നിലച്ചതോടെ എച്ച്.പി പമ്പുകളില്‍ ഇന്ധന ക്ഷാമം രൂക്ഷം. എച്ച്.പി.സിയും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള കരാര്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.

സമരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ ഒട്ടുമിക്ക എച്ച്.പി പമ്പുകളിലും ഇന്ധന ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇരുമ്പനം ഗോഡൌണില്‍ നിന്നുള്ള ചരക്ക് നീക്കം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. മുന്‍പ് 520 ഡീലര്‍മാര്‍ക്കും കോണ്‍ട്രാക്ട് തൊഴിലാളികളുടെ വാഹനങ്ങളിലാണ് ഇന്ധനം വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 160 ഡീലര്‍മാര്‍ക്ക് ഇന്ധനം നേരിട്ട് വിതരണം ചെയ്യാം. ഇത് മൂലം കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍ക്ക് ലോഡ് കുറയുന്ന സാഹചര്യമുണ്ടായി. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് സമരം ആരംഭിച്ചത്. നിലവില്‍ എറണാകുളം ജില്ലയിലെ പല എച്ച്.പി പമ്പുകളിലും ഇന്ധന വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.