LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ്: കോന്നിയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി സി.പി.എം

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ അടിസ്ഥാനത്തിൽ അടിത്തട്ട് മുതൽ പ്രവർത്തനങ്ങൾ ഏകോപിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

 ഉപതെരഞ്ഞെടുപ്പ്: കോന്നിയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി സി.പി.എം

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോന്നി മണ്ഡലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഒരുങ്ങി സി.പി.എം. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ അടിസ്ഥാനത്തിൽ അടിത്തട്ട് മുതൽ പ്രവർത്തനങ്ങൾ ഏകോപിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോന്നിയിലെ സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലേക്ക് സി.പി.എം കടന്നിട്ടില്ല.

ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തു വന്നില്ലെങ്കിലും മണ്ഡലത്തിൽ പ്രവർത്തനങ്ങൾ നേരത്തെ സജീവമാക്കാനൊരുങ്ങുകയാണ് സി.പി.എം 1996ൽ അടൂർ പ്രകാശിന്റെ വരവോടെ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് സി.പി.എം. താഴേതട്ട് മുതൽ പ്രവർത്തനം ആരംഭിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പാർട്ടി ഭാരവാഹികളുടെ യോഗത്തിലെ തീരുമാനം.

ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 2700 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ഇത് മറികടക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ച ആരംഭിച്ചില്ലെങ്കിൽ കൂടി ബ്രാഞ്ച് തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കാനാണ് പാർട്ടി നിർദേശം.