LiveTV

Live

Kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ  സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

കോഴിക്കോട് കക്കോടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ഒരു സംഘം മര്‍ദിച്ചതായി പരാതി. പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. ബൈക്കിന്റെ വേഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ചതായാണ് ആക്ഷേപം.

കക്കോടി കുറ്റ്യാട്ട് പൊയില്‍ അഭിനവിനെ സമീപവാസികളായ ഒരു സംഘം മര്‍ദിച്ചതായാണ് പരാതി. അഭിനവ് ഓടിച്ച ബൈക്കിന്‍റെ വേഗത്തെച്ചൊല്ലി ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇവരില്‍ നിന്നും ഭീഷണിയുണ്ടെന്നും കുടുംബം പറയുന്നു.

സംഭവത്തില്‍ കക്കോടി സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിലെ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ബന്ധുവായ സ്ത്രീയുടെ പരാതിയില്‍ അഭിനവിനെതിരെയും കേസെടുത്തു. ഇവരുടെ കടയിലെ സാധനങ്ങള്‍ നശിപ്പിച്ചെന്ന പരാതിയിലാണ് കേസ്.