LiveTV

Live

Kerala

വിശപ്പ് മാറ്റാന്‍ ബ്രേക്ക് ഫാസ്റ്റ് ക്ലബുമായി സര്‍ക്കാര്‍ സ്‌കൂള്‍

വിശപ്പ് സഹിക്കാനാകാവെ കുഴഞ്ഞു വീഴുന്ന കുട്ടികള്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് താമരശ്ശേരി ഹൈസ്‌ക്കൂളില്‍ ബേക്ക് ഫാസ്റ്റ് ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

വിശപ്പ് മാറ്റാന്‍ ബ്രേക്ക് ഫാസ്റ്റ് ക്ലബുമായി സര്‍ക്കാര്‍ സ്‌കൂള്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് താമരശ്ശേരി ഹൈസ്‌ക്കൂളിലെ ഒരു വിദ്യാര്‍ഥിനി കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിയപ്പോഴാണ് ആ കുട്ടി തലേന്ന് രാത്രിമുതല്‍ വീട്ടിലാരും ഭക്ഷണം കഴിച്ചിട്ടില്ലെന്ന സത്യം പറഞ്ഞത്. വിശപ്പ് സഹിക്കാനാകാവെ കുഴഞ്ഞു വീഴുന്ന കുട്ടികള്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് താമരശ്ശേരി ഹൈസ്‌ക്കൂള്‍ അധികൃതരും പി.ടി.ഐയും വിദ്യാര്‍ഥികളും ചേര്‍ന്ന് ബേക്ക് ഫാസ്റ്റ് ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

ഇന്നലെ മുതല്‍ താമരശ്ശേരി ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രേക്ക് ഫാസ്റ്റ് ക്ലബില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ലഭിക്കും. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന താമരശ്ശേരി ഹൈസ്‌കൂളില്‍ ഏറെയും ദരിദ്രരാണ്. അതില്‍ നൂറോളം കുട്ടികള്‍ എല്ലാ നേരവും ഭക്ഷണമില്ലാത്ത വീടുകളില്‍ നിന്ന് വരുന്നവരാണ്. അവര്‍ക്ക് വേണ്ടിയാണ് ബ്രേക്ക് ഫാസ്റ്റ് ക്ലബ്ബ്.

തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം ലഭിക്കണമെങ്കില്‍ അടുത്ത പദ്ധതി വരെ കാത്തിരിക്കേണ്ടി വരും. ഈ തിരിച്ചറിവില്‍ നിന്നാണ് വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ബ്രേക്ക്ഫാസ്റ്റ് ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നവീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

നമ്മുടെ നാട്ടിൽവിശപ്പ്‌ ഒരു കെട്ട്‌കഥയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിന്റെ...

Posted by Najeeb Kanthapuram on Tuesday, August 6, 2019