LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവം: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവം: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിച്ചെന്നും വലതു കൈ മുട്ടിന് പരിക്കുണ്ടെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.

അതെ സമയം കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് മരണപ്പെട്ട കെ.എം ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ സഹോദന്‍ അബ്ദുറഹ്മാന്‍ മീഡിയ വണിനോട് പറഞ്ഞു..