LiveTV

Live

Kerala

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; മലപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു

ചെലാട്ട് മൂലകോയ പുറത്ത് ജാനകിയാണ് മരിച്ചത്

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; മലപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു

കനത്ത മഴയില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. മലപ്പുറത്ത് വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് വടകരയില്‍ പത്ത് വീടുകള്‍ കാറ്റില്‍ തകര്‍ന്നു. കണ്ണൂര്‍ -മൈസൂര്‍ ദേശീയ പാതയില്‍ മാക്കൂട്ടം ചുരം റോഡ് പൂര്‍ണമായും തകര്‍ന്നു. കേളകം പഞ്ചായത്തില്‍ നിരവധി വീടുകളും കൃഷിയും നശിച്ചു.

കനത്ത മഴയും കാറ്റും വടക്കന്‍‌ കേരളത്തില്‍ വ്യാപക നാശമാണ് വിതച്ചത്. മലപ്പുറം വാഴയൂർ വീടിനു മുകളിൽ മരം വീണാണ് വീട്ടമ്മ മരിച്ചത്. ചെലാട്ട് മൂലകോയ പുറത്ത് ജാനകിയാണ് മരിച്ചത്. കണ്ണൂരില്‍ ഇരിട്ടി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍‌ പെരുമ്പാടി ചുരത്തിന് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു. ഇരിട്ടി വിരാജ് പേട്ട റോഡില്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു. കേളകം പഞ്ചയത്തിലെ ചെട്ടിയാംപറമ്പ്, ആനക്കുഴി,പാറത്തോട്, അടക്കാത്തോട് മേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നപ്പോള്‍ വ്യാപകമായ കൃഷി നാശവും സംഭവിച്ചു. വടകര ആയഞ്ചേരി മൂർച്ചിലോട്ട് പ്രദേശത്താണ് നാശനഷ്ടങ്ങൾ കൂടുതല്‍. മരങ്ങള്‍ വീണാണ് ഭൂരിഭാഗം വീടുകളും തകര്‍ന്നത്. പുതുപ്പാടി അടിവാരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം. ചേളാരി സ്വദേശിക്കായി തെരച്ചിൽ തുടരുകയാണ്.