LiveTV

Live

Kerala

നൗഷാദ് കൊലപാതക കേസ്; മുബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഇന്നലെ രാത്രി 10.30 ഓടെ ആണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് 

നൗഷാദ് കൊലപാതക കേസ്; മുബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ചാവക്കാട് നൗഷാദ് കൊലപാതക കേസ് പ്രതി മുബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെ ആണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പ്രതിയെയും കൊണ്ട് തെളിവെടുത്ത അന്വേഷണ സംഘം നൗഷാദിനെ വെട്ടാനുപയോഗിച്ച വാളുകളിൽ ഒന്നും ആക്രമണ സമയത്ത് മുബിൻ ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്നവരിൽ നാലു പേരെ കുറിച്ച് മുബിൻ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.