LiveTV

Live

Kerala

പ്രളയ പുനർ നിർമ്മാണം നടന്നില്ല; റാന്നിയിലെ വ്യാപാര മേഖല പ്രതിസന്ധിയിൽ

പ്രളയ പുനർ നിർമ്മാണം നടന്നില്ല; റാന്നിയിലെ വ്യാപാര മേഖല പ്രതിസന്ധിയിൽ

പത്തനംതിട്ട റാന്നിയിൽ മൂന്ന് പഞ്ചായത്തുകളിലായി 538 കടകളെയാണ് ഭാഗികമായും പൂർണ്ണമായും പ്രളയം വിഴുങ്ങിയത്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി 100 കോടി രൂപയുടെ നാശനഷ്ടമാണ് റാന്നിയിൽ ഉണ്ടായത്. പ്രളയം കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴും വ്യാപാരികൾ കടക്കെണിയിലാണ്.

പ്രളയത്തിൽ കോടികളുടെ നാശനഷ്ടമാണ് റാന്നിയിൽ വ്യാപാരം നടത്തുന്ന എബി സ്റ്റീഫന് ഉണ്ടായത് പ്രളയം തകർത്ത ബേക്കറിയും തുണിക്കടയും ഫർണ്ണിച്ചർ ഷോപ്പുമൊന്നും പൂർവസ്ഥിതിയിലായിട്ടില്ല. ബാങ്ക് ലോൺ എടുത്തതാണ് മാത്തുകുട്ടി ഫ്ലോർ ടൈൽ ഫാക്ടറി തുടങ്ങിയത് പ്രളയത്തിൽ ഫാക്ടറിയടക്കം ഇടിഞ്ഞു വീണു, ടൈൽ ഉത്പാദന ഡൈ ഒലിച്ചു പോയി ഉണ്ടായത് കോടികളുടെ നഷ്ടം. ഉജ്ജീവനം പദ്ധതിയിലൂടെ ധന സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഫിറോസ് ഒടുവിൽ സ്വന്തം വസ്തു പണയപ്പെടുത്തിയതാണ് പ്രളയം തകർത്ത മൊബൈൽ കട പുതുക്കിപണിഞ്ഞത്