LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ കേസ്; പൊലീസിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം 

ശ്രീറാം വെങ്കിട്ടരാമന്‍ കേസ്;  പൊലീസിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം 

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. സംഭവത്തിന്റെ ഗുരുതരാവസ്ഥ മയപ്പെടുത്താന്‍ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി.

രക്തപരിശോധന വൈകിപ്പിച്ചതും എഫ്.ഐ.ആറിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുന്നിയിക്കുന്നത്. കൃത്യ വിലോപം ആവര്‍ത്തിക്കുന്ന പൊലീസിനെതിര നടപടിയെക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്ന ജനയുഗം എഡിറ്റോറിയല്‍. കസ്റ്റ‍ഡി മരണങ്ങളും നീതിരഹിതമായ പൊലീസ് നടപടികളും സര്‍ക്കാറിന് നാണക്കേടുണ്ടാക്കുകയാണെന്നും പറയുന്നു.