LiveTV

Live

Kerala

22 കിലോമീറ്ററിന് 10000 രൂപ; ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തില്‍ ആംബുലന്‍സ് ഉടമ അമിതവാടക ഈടാക്കിയതായി പരാതി

22 കിലോമീറ്ററിന് 10000 രൂപ; ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തില്‍  ആംബുലന്‍സ് ഉടമ അമിതവാടക ഈടാക്കിയതായി പരാതി

എറണാകുളം ആലുവയില്‍ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തോട് ആംബുലന്‍സ് ഉടമ അമിതവാടക ഈടാക്കിയതായി പരാതി. 22 കിലോമീറ്റര്‍ ദൂരം ഓടിയതിന് പതിനായിരം രൂപ ഈടാക്കിയെന്നും പിന്നീട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ അയ്യായിരം രൂപമാത്രം തിരികെ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

ആലുവ ഉളിയെന്നൂരില്‍ താമസക്കാരനായിരുന്ന, മരണപ്പെട്ട സുരേഷ് എന്നയാളുടെ ഭാര്യയും നാട്ടുകാരുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മൃതദേഹവുമായി രണ്ട് ദിവസങ്ങളിലായി ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. ഇതിന് പതിനായിരം രൂപ വാടക ഈടാക്കിയെന്നാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്. ആദ്യം ആംബുലന്‍സിന് പതിനായിരം രൂപ വാടക നല്‍കി. പിന്നീട് നാട്ടുകാര്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് അയ്യായിരം രൂപ മാത്രം തിരികെ നല്‍കിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ പാവപ്പെട്ട കുടുംബത്തെ ചൂഷണം ചെയ്ത നടപടിക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു