LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെതിരായ എഫ്.ഐ.ആര്‍ വൈകിയത് സി.ഐയുടെ അറിവോടെ

അപകടം നടന്നതും ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്നും സ്ഥലത്തെത്തിയ എസ്.ഐ ഉടന്‍ തന്നെ സി.ഐയെ അറിയിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെതിരായ എഫ്.ഐ.ആര്‍ വൈകിയത് സി.ഐയുടെ അറിവോടെ

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന നടത്താനും എഫ്.ഐ.ആര്‍ വൈകിപ്പിച്ചതുമുള്‍പ്പെടെയുള്ള പൊലീസ് നീക്കങ്ങള്‍ മ്യൂസിയം സി.ഐയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. അപകടം നടന്നതും ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്നും സ്ഥലത്തെത്തിയ എസ്.ഐ ഉടന്‍ തന്നെ സി.ഐയെ അറിയിച്ചിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക അട്ടിമറികള്‍ നടന്നത് മ്യൂസിയം പൊലീസിന്റെ ഇടപെടലിലാണ്. അപകടം നടന്ന രാത്രി ഒരു മണിക്ക് തന്നെ സ്ഥലത്തെത്തിയ എസ്.ഐ അടക്കമുള്ള മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരാണ് കെ.എം ബഷീറിനെ ആംബുലന്‍സില്‍ കയറ്റിവിടുന്നതും ശ്രീറാം വെങ്കിട്ടരാമിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതും.

മദ്യപിച്ച ശ്രീറാമിന്റെ വൈദ്യപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയലേക്ക് പോകാന്‍ അനുവദിച്ചതും മ്യൂസിസം പൊലീസ തന്നെ. രാത്രി ഒരു മണിക്ക് നേരിക്ക് ഇടപെട്ട സംഭവത്തില്‍ രാവിലെ 7.17നാണ് എഫ്.ഐ.ആര്‍ ഇട്ടതും.

ഈ കേസില്‍ പ്രതികൂലമായി ബാധിക്കുന്ന ഈ നടപടികളെല്ലാം സ്റ്റേഷന്‍ ചുമതലുള്ള സി.ഐയുടെ അറിവോടെയാണ് ചെയ്തതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡി.ജി.പിക്ക് നല്‍കാനായി കമ്മീഷണര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ച വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. അപകടം നടന്നതായും വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നും സി.ഐയെ അറിയിച്ചെന്നാണ് എസ്.ഐ വിശദീകരിക്കുന്നത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയ സി.ഐ മറ്റുകാര്യങ്ങള്‍ രാവിലെ ചെയ്യാമെന്നാണ് പറഞ്ഞത്.

ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശ്രീറാമിനെ രക്തപരിശോധന നടത്താതെ വെറുതെ വിട്ടതും എഫ്.ഐ.ആര്‍ രാവിലെ എടുത്തതുമെല്ലാം സി.ഐയുടെ അറിവോടെയാണ് വ്യക്തമാക്കുന്നതാണ് കമ്മീഷണര്‍ക്ക് ലഭിച്ച വിശദീകരണം. രക്ത പരിശോധന നടത്തിയതില്‍ വീഴച പറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.

ശ്രീറാമിന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയില്ലന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ രക്തപരിശോധന വൈകിപ്പിച്ചതുള്‍പ്പെടെ പൊലീസ് വീഴ്ചകള്‍ നിര്‍ണാകമാണ്.