LiveTV

Live

Kerala

എറണാകുളത്ത് സ്ത്രീ ശാക്തീകരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മറവില്‍ തട്ടിപ്പ്

എറണാകുളത്ത് സ്ത്രീ ശാക്തീകരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മറവില്‍ തട്ടിപ്പ്

എറണാകുളത്ത് സ്ത്രീ ശാക്തീകരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മറവില്‍ പണം തട്ടിയെടുത്തുവെന്ന് വീണ്ടും പരാതികള്‍ ഉയരുന്നു. സഹായവാഗ്ദാനം നല്‍കി കരുമാലൂര്‍ സ്വദേശി ഉമയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് 3 ലക്ഷം രൂപ തട്ടിച്ചുവെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടതോടെയാണ് കൂടുതല്‍ പരാതികളുമായി സ്ത്രീകള്‍ രംഗത്ത് വന്നത്. മരട് സ്വദേശി സിന്ധുവുo മുളന്തുരുത്തി സ്വദേശി പുഷ്പ മുരളീധരനുമാണ് സാവിത്രി മാധവൻ എന്ന സ്ത്രീക്കെതിരെ പരാതി ഉന്നയിക്കുന്നത്. 2013 ൽ വീട് പണയത്തിന് നൽകാമെന്ന വ്യാജേനെ പണം വാങ്ങി പറ്റിച്ചു എന്നാണ് പുഷ്പയുടെ പരാതി. സ്റ്റാമ്പൊട്ടിച്ച വെള്ള പേപ്പറിലാണ് എഗ്രിമെന്റ് എഴുതിയത്. പിന്നീട് നാളിതുവരെയായി പണം തിരികെ നൽകിയില്ല.

കോടതി കയറിയ വസ്തു തർക്കം പരിഹരിക്കാമെന്ന സഹായ വാഗ്ദാനം നൽകി 2 ലക്ഷവും സ്വർണ്ണവുമുൾപ്പെടെ കൈക്കലാക്കി എന്നാണ് സിന്ധുവിന്റെ പരാതി. ഡിജിപിക്ക് ഉൾപെടെ സിന്ധു പരാതി നൽകിയിരുന്നു. സാവിത്രി എന്ന സ്ത്രീക്കെതിരെ നിലവില്‍ മുളന്തുരുത്തി പൊലീസില്‍ ഏഴ് കേസുകളുണ്ട്. ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷം മറ്റ് ജില്ലകളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തുന്നതാണ് ഇവരുടെ രീതി. 2017ല്‍ ഹരിത ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ കാറ്ററിങ് സ്ഥാപന ഉടമയെ വഞ്ചിച്ച കേസില്‍ സാവിത്രി ഉള്‍പ്പെടെ അഞ്ച് പേരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്വാറികളിലും മറ്റും എത്തി പരിസ്ഥിതി പ്രവര്‍ത്തകരാണെന്ന വ്യാജേനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയുണ്ട്. കൺസ്യൂമേഴ് ഫെഡറേഷൻ ഓഫ് കേരള വനിത വിങ്ങിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തട്ടിപ്പിനിരയായവർ.