LiveTV

Live

Kerala

ചെങ്കല്‍ചൂളയിലെ വെങ്കലതിളക്കം

ബോക്സിംഗില്‍ സായ് ഹീറോയാണ്.. വെറും 14 വയസ്സില്‍ കേരളത്തിന് വേണ്ടി സായ് കൃഷ്ണ നേടിയത് വെങ്കല മെഡല്‍...

ചെങ്കല്‍ചൂളയിലെ വെങ്കലതിളക്കം

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വെറും പന്ത്രണ്ടുവയസ്സുള്ളപ്പോഴാണ് സായ് ചാമ്പ്യനാകുന്നത്. 64 കിലോ വിഭാഗം സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയതാണ് റോത്തക്കിലെ ഒന്നാമത് ദേശീയ സബ് ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

തിരുവനന്തപുരത്തെ ചെങ്കല്‍ചൂള കോളനിയിലാണ് സായിയും കുടുംബവും താമസിക്കുന്നത്. അച്ഛന്‍ മുരുകേശന്‍ ആക്രിക്കച്ചവടക്കാരനാണ്. അമ്മ സന്ധ്യ. ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ശ്രുതികൃഷ്ണയും പുലിക്കുട്ടി തന്നെയാണ്. 42 കിലോ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനതലത്തില്‍ ആദ്യമത്സരത്തില്‍ തന്നെ ശ്രുതി സ്വര്‍ണം നേടി.

ചെങ്കല്‍ചൂളയിലെ വെങ്കലതിളക്കം

ഒമ്പതു വയസ്സുള്ളപ്പോഴാണ് സായ് കൃഷ്ണയ്ക്ക് ബോക്സിംഗ് ഹരമാകുന്നത്. കേരള സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ വര്‍ക്കിംഗ് കോച്ച് ആയ എസ് പ്രേംനാഥിന്‍റെ കണ്ണില്‍പ്പെട്ടതോടെ, അവന്‍റെ കഴിവുകള്‍ ഓരോന്നായി പുറത്തുവരികയായിരുന്നു. ആറ്റിങ്ങല്‍ സ്പോര്‍ട്സ് സ്കൂളിലെ പരിശീലകനാണ് ഇപ്പോള്‍ പ്രേംനാഥ്. അതിനാല്‍ എല്ലാ ദിവസവും പരിശീലനത്തിനായി ആറ്റിങ്ങലെത്തുകയാണ് ഇപ്പോള്‍ സായ്. ആറ്റിങ്ങലിലെ സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭിക്കാനുള്ള ശ്രമത്തിലാണ് സായി ഇപ്പോള്‍.