LiveTV

Live

Kerala

തൃശൂര്‍ ചാലക്കുടിയില്‍ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

തൃശൂര്‍ ചാലക്കുടിയില്‍ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

തൃശൂര്‍ ചാലക്കുടിയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രാവിലെ 8.45 ഓടെയാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വീടുകളുടെ മേല്‍ക്കൂരകളും ഷീറ്റുകളും കാറ്റില്‍ പറന്നുപോയി. ചാലക്കുടി വെട്ടുകടവിലാണ് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. ചുരുങ്ങിയ സമയം മാത്രമാണ് കാറ്റ് ഉണ്ടായതെങ്കിലും വ്യാപക നാശ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്. വീടുകളുടെ ഷീറ്റ് മേല്‍ക്കൂരകളും ഓടുകളും പലയിടത്തും പറന്നു പോയി. ഏക്കര്‍ കണക്കിന് സ്ഥലത്ത് കൃഷി നാശമുണ്ടായിട്ടുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി. റോഡില്‍ മരം കടപുഴകി വീണതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു.