LiveTV

Live

Kerala

‘ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം’; അപകട മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ‘സിറാജ്’ മാനേജ്മെന്റ്

മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി സിറാജ് മാനേജ്മെന്റ്

‘ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം’; അപകട മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ‘സിറാജ്’ മാനേജ്മെന്റ്

മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്ന ആരോപണവുമായി സിറാജ് മാനേജ്മെന്റ്. കെ.എം ബഷീറിന്റെ അപകടം തീര്‍ത്തും കൊലപാതകമാണെന്നും കുറ്റവാളിയെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും അപകട മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്നും സിറാജ് മാനേജ്മെന്റ് പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതിയെ സംരക്ഷിക്കരുതെന്ന നിലപാട് എടുത്തെങ്കിലും പ്രതിക്ക് ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചെന്നും സിറാജ് മാനേജ്മെന്റ് ആരോപിച്ചു. കേസ് ശരിയായ വഴിയിലല്ല പോകുന്നതെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സിറാജ് മാനേജ്മെന്റ് അറിയിച്ചു.