LiveTV

Live

Kerala

‘പലരുടെയും മുഖം മൂടി വലിച്ചു കീറപ്പെട്ടു’; ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത വിമര്‍ശനവുമായി കോടിയേരി

‘പലരുടെയും മുഖം മൂടി വലിച്ചു കീറപ്പെട്ടു’; ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത വിമര്‍ശനവുമായി കോടിയേരി

മദ്യപിച്ച് കാര്‍ ഓടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സംഭവത്തോടെ പലരുടെയും മുഖം മൂടി വലിച്ചു കീറപ്പെട്ടുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ.എം ബഷീറിന്റെ മരണത്തില്‍ പൊലീസിന് വീഴ്ചപ്പറ്റിയോ എന്ന് പരിശോധിക്കണമെന്നും ഉന്നത സ്ഥാനത്തുള്ള ആളാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും കോടിയേരി പറഞ്ഞു.

മുന്‍ എം.പി എ.സമ്പത്തിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹയില്‍ നിയമിച്ചതില്‍ തെറ്റില്ലായെന്നും യു. ഡി എഫിന്റെ കാലത്തും ദില്ലിയിൽ സർക്കാർ പ്രതിനിധിയായി ഒരാൾ വേണമെന്ന് തീരുമാനിച്ചിരുന്നതാണ്, എന്നാൽ അവർക്ക് ഐക്യം ഇല്ലാത്തതിനാൽ അത് നടന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.