LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു

ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകും.

അതെ സമയം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളെജ് പൊലീസ് സെല്ലിലേക്ക് മാറ്റും. ജയില്‍ സുപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷമാകും ആശുപത്രിയിലേക്ക് മാറ്റുന്നത്.