LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ശ്രീറാം വെങ്കിട്ടരാമന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ശ്രീറാം വെങ്കിട്ടരാമന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മെഡിക്കല്‍ കോളെജ് പൊലീസ് സെല്ലിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ജയില്‍ സുപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷമാകും ആശുപത്രിയിലേക്ക് മാറ്റുന്നത്.

അതെ സമയം മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകും.