LiveTV

Live

Kerala

ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ സുഖചികിത്സ

ശ്രീറാം വെങ്കിട്ടരാമന്റെ ചികിത്സയെന്തെന്ന് പൊലീസ് പുറത്ത് പറയുന്നില്ല.

ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ സുഖചികിത്സ

മദ്യലഹരിയില്‍ കാര്‍ ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ സുഖ ചികിത്സ. ശ്രീറാമിന്‍റെ പരിക്ക് എന്താണെന്ന് പൊലീസ് പറയുന്നില്ല. ശ്രീറാമുമായി അടുത്ത പരിചയമുള്ള ഡോക്ടർമാരാണ് ചികിത്സ നടത്തുന്നത്.

എസി ഡീലക്സ് മുറിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് എന്ത് പരിക്കാണെന്നോ എന്ത് ചികിത്സയാണ് നൽകുന്നതെന്നോ ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ ദിവസം വിരലടയാളമെടുക്കാൻ വന്ന പൊലീസിനെ ഡോക്ടർമാർ മടക്കി അയച്ചു. ഒരു കയ്യിൽ ട്രിപ്പും മറുകയ്യിൽ പ്ലാസ്റ്ററുമുണ്ടെന്നാണ് കാരണം പറഞ്ഞത്. റിമാന്‍ഡ് പ്രതിയായ ശ്രീറാമിന് വേണ്ട ചികിത്സ സർക്കാർ ആശുപത്രിയിൽ ലഭിക്കുമെന്നിരിക്കേയാണ് സുഖചികിത്സയിൽ തുടരുന്നത്.

രക്തസാമ്പിളിന്റെ പരിശോധനാ ഫലം പുറത്തു വരാനും വൈകുകയാണ്. ഇത് സംബന്ധിച്ചും കൃത്യമായ വിവരം പുറത്ത് നൽകുന്നില്ല. പൊലീസ് കസ്റ്റഡിയിലാണെങ്കിലും രണ്ട് ലോക്കൽ പൊലീസ് പുറത്ത് കാവൽ നിൽക്കുന്ന സാഹചര്യമാത്രമാണ് ഇപ്പോഴുള്ളത്. റിമാന്‍ഡ് കാലാവധിക്കിടെ പൊലീസിന്റെ സമ്പൂർണ കസ്റ്റഡി ഒഴിവാക്കാനാണ് ശ്രീറാമിന്റെ സ്വകാര്യ ആശുപത്രിവാസം.