LiveTV

Live

Kerala

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം

സുഭാഷിന്‍റെ വീടിന്‍റെ പിന്‍വശത്താണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം

കോഴിക്കോട് നടുവണ്ണൂര്‍ വാകയാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്‍റെ പുരയിടത്തിലാണ് സ്ഫോടനമുണ്ടായത്. സുഭാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഭാഷിന്‍റെ വീടിന്‍റെ പിന്‍വശത്താണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. വടകരയില്‍ നിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തുടര്‍ന്ന് സുഭാഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാലുശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സുഭാഷിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ നീക്കം ചെയ്തു. സുഭാഷ് നേരത്തെ സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സുഭാഷ് ജോലിക്കു പോയ സമയത്താണ് സ്ഫോടനമുണ്ടായതെന്നും ഇയാള്‍ക്ക് സംഭവുമായി ബന്ധമില്ലെന്നുമാണ് ആര്‍.എസ്.എസിന്‍റെ വിശദീകരണം.