LiveTV

Live

Kerala

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റേത് കൊലപാതകമാണെന്ന് ഭാര്യ

നേരത്തെ എഴുതിയ ആത്മഹത്യാ കുറിപ്പാണ് പൊലീസ് പിന്നീട് ഉയര്‍ത്തിക്കാട്ടിയതെന്ന് സജിനി പറഞ്ഞു.

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റേത് കൊലപാതകമാണെന്ന് ഭാര്യ

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റേത് കൊലപാതകമാണെന്ന് ഭാര്യ സജിനി. നേരത്തെ എഴുതിയ ആത്മഹത്യാ കുറിപ്പാണ് പൊലീസ് പിന്നീട് ഉയര്‍ത്തിക്കാട്ടിയതെന്ന് സജിനി പറഞ്ഞു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കണമെന്ന് എസ്.സി - എസ്.ടി കമ്മീഷന്‍ ആവശ്യപ്പെട്ടു.

കുമാറിന്‍റേത് കൊലപാതകമാണെന്നും ചില പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നേരത്തെ എഴുതിയ ആത്മഹത്യാ കുറിപ്പ് ഇപ്പോള്‍ ഉയര്‍ത്തികൊണ്ടുവന്നതെന്നും കുമാറിന്‍റെ ഭാര്യ സജ്നി പറഞ്ഞു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സജ്നി ആവശ്യപ്പെട്ടു.

സജ്നിയുടെയും കുമാറിന്‍റെ സഹോദരന്‍ രംഗനാഥന്‍റെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. സജ്നിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ മൊഴി എടുക്കണമെന്ന് കമ്മീഷന്‍ അംഗം എസ്.അജയകുമാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴി എടുത്ത ശേഷമായിരിക്കും കമ്മീഷന്‍ നടപടിയിലേക്ക് കടക്കുക.