LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റ കുടുംബത്തിന് സാന്ത്വനമായി യൂസുഫലി; 10 ലക്ഷം രൂപ നല്‍കും

ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്ന് യൂസുഫലി

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റ കുടുംബത്തിന് സാന്ത്വനമായി  യൂസുഫലി; 10 ലക്ഷം രൂപ നല്‍കും

ശ്രീറാം വെങ്കട്ടരാമന്‍ ഐ.എ.എസ് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എം.എ യൂസുഫലി അറിയിച്ചു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടയായതെന്ന് അനുശോചന സന്ദേശത്തിൽ യൂസുഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.