LiveTV

Live

Kerala

ശ്രീറാമിനെ രക്ഷിക്കാന്‍ പൊലീസ് ഒത്ത‍ുകളി തുടരുന്നു; എഫ്.ഐ.ആറില്‍ അട്ടിമറി 

അപകട വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞത് ശനിയാഴ്ച രാവിലെ 7.17ന് എന്നാണ് എഫ്.ഐ.ആര്‍. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ശനിയാഴ്ച രാവിലെ 7.26ന് മാത്രം. പുലര്‍ച്ചെ ഒരു മണിക്ക് നടപടി സ്വീകരിച്ചത് മറച്ചുവെച്ചു

ശ്രീറാമിനെ രക്ഷിക്കാന്‍ പൊലീസ് ഒത്ത‍ുകളി തുടരുന്നു; എഫ്.ഐ.ആറില്‍ അട്ടിമറി 

ശ്രീറാം വെങ്കട്ടരാമന്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എഫ്.ഐ.ആറില്‍ വന്‍ അട്ടിമറി. അപകട വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞത് ശനിയാഴ്ച രാവിലെ 7.17ന് എന്നാണ് എഫ്.ഐ.ആര്‍. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ശനിയാഴ്ച രാവിലെ 7.26ന് മാത്രം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തന്നെ പൊലീസ് നടപടി സ്വീകരിച്ചത് മറച്ചുവെച്ചു. എഫ്.ഐ.ആറിലെ അട്ടിമറി രക്തപരിശോധന വൈകിപ്പിച്ചത് ന്യായീകരിക്കാന്‍ ആണെന്നാണ് സൂചന.

അലക്ഷ്യമായി വാഹനം ഓടിച്ചുവെന്ന് മാത്രമാണ് എഫ്.ഐ.ആറിലുള്ളത്. മദ്യപിച്ചു എന്ന വിവരം എഫ്.ഐ.ആറില്‍ ഇല്ല. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയതും എഫ്.ഐ.ആറില്‍ ഇല്ല.

അതേസമയം ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ സുഖചികിത്സ. ശ്രീറാമിന്‍റെ പരിക്ക് എന്താണെന്ന് പൊലീസ് പറയുന്നില്ല. ശ്രീറാമുമായി അടുത്ത പരിചയമുള്ള ഡോക്ടർമാരാണ് ചികിത്സ നടത്തുന്നത്. രക്തസാമ്പിളിന്റെ പരിശോധനാഫലം പുറത്തുവരുന്നതും വൈകുകയാണ്. ഇത് സംബന്ധിച്ചും കൃത്യമായ വിവരം പുറത്ത് നൽകുന്നില്ല.