LiveTV

Live

Kerala

‘നിര്‍മാതാവി’നെ ‘സംവിധായകര്‍’ മുറിയില്‍ പൂട്ടിയിട്ടു; ഒടുവില്‍ പൊലീസിന്‍റെ സിനിമാ സ്റ്റൈല്‍ എന്‍ട്രി

നിര്‍മ്മാതാവെന്ന് പറഞ്ഞ് പണം തട്ടിയ ആളെ ഹോട്ടല്‍ മുറിയില്‍ സംവിധായകരെന്ന് പരിചയപ്പെടുത്തിയവര്‍ പൂട്ടിയിട്ടു.

‘നിര്‍മാതാവി’നെ ‘സംവിധായകര്‍’ മുറിയില്‍ പൂട്ടിയിട്ടു; ഒടുവില്‍ പൊലീസിന്‍റെ സിനിമാ സ്റ്റൈല്‍ എന്‍ട്രി

സിനിമയുടെ പേരില്‍ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന ഇടപാടിനിടെ പൊലീസിന്റെ സിനിമാ സ്റ്റൈല്‍ എന്‍ട്രി. നിര്‍മ്മാതാവെന്ന് പറഞ്ഞ് പണം തട്ടിയ ആളെ ഹോട്ടല്‍ മുറിയില്‍ സംവിധായകരെന്ന് പരിചയപ്പെടുത്തിയവര്‍ പൂട്ടിയിട്ടു. ഹോട്ടലുടമകള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാദിയെയും പ്രതിയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സിനിമാ തട്ടിപ്പുകള്‍ പരിശോധിക്കുന്ന മീഡിയവണ്‍ അന്വേഷണ പരമ്പര 'പണം തട്ടുന്ന അഭിനയം' തുടരുന്നു.

മുറിക്കകത്തുള്ളത് മുജീബും ഷറഫുദ്ദീനുമായിരുന്നു. കൊച്ചി സ്വദേശികളായ സംവിധായകരെന്ന് പരിചയപ്പെടുത്തിയ സജിത്തും സതീഷുമാണ് പുറത്തുള്ളത്. നിര്‍മ്മാതാവെന്ന് പറഞ്ഞ് മുജീബ് പലവട്ടം പണം തട്ടിയെന്നതാണ് പൂട്ടിയിടലിന് കാരണം. ഹോട്ടലുടമ വിളിച്ചതനുസരിച്ച് അവസാനം പൊലീസ് എത്തി.

മുറിക്കകത്തുണ്ടായിരുന്നവരെയും പൂട്ടിയിട്ടവരെയും പൊലീസ് ജീപ്പില്‍ തന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി. കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം കേസെടുക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്.