LiveTV

Live

Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസുകാർക്കെതിരെ നടപടി വൈകുന്നതിൽ സി.പി.ഐ ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശനം

നടപടി വേഗത്തിലാക്കാൻ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസുകാർക്കെതിരെ നടപടി വൈകുന്നതിൽ സി.പി.ഐ ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശനം

സി.പി.ഐ മാർച്ചിന് നേരേ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പൊലീസുകാർക്കെതിരെ നടപടി വൈകുന്നതിൽ സി.പി.ഐ എറണാകുളം ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശനം. നടപടി വേഗത്തിലാക്കാൻ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

പൊലീസിനെതിരെ സമരം ചെയ്ത സി.പി.ഐ പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന വിമർശനമാണ് ജില്ലാ കൗൺസിൽ യോഗത്തിൽ പ്രധാനമായും ഉയർന്നത്. കലക്ടറുടെ റിപ്പോർട്ടിൻമേൽ വേഗത്തിൽ നടപടിയുണ്ടാകുമെന്നാണ് കരുതിയത്. നടപടി നീണ്ടുപോകുന്നത് ജില്ലയിലെ പാർട്ടി നേതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. സമരത്തിന് പ്രവർത്തകരെ വിളിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. സംസ്ഥാന നേതൃത്വം കുറച്ചു കൂടി ഗൗരവത്തിൽ പ്രശ്നത്തെ സമീപിക്കണമായിരുന്നുവെന്നും ജില്ലാ കൗൺസിൽ അംഗങ്ങൾ വിമർശിച്ചു. പൊലീസുകാർക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. കലക്ടറുടെ റിപ്പോർട്ടിൻമേൽ നടപടി വൈകുന്നതിൽ എൽദോ എബ്രഹാം എം.എൽ.എ ഇന്നലെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Also read: എറണാകുളം ലാത്തിച്ചാര്‍ജ്ജ്; കലക്ടര്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഞാറക്കല്‍ സി.ഐക്കെതിരെ സമരം ശക്തമാക്കുമെന്ന് സി.പി.ഐ

Also read: എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ജില്ലാ കലക്ടര്‍ സിറ്റിങ് നടത്തി