LiveTV

Live

Kerala

നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

എസ്.ഡി.പി.ഐ പ്രവർത്തകനായ നാലാംകല്ല് മുബിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്

നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; ഇന്ന്  കോടതിയില്‍ ഹാജരാക്കും

തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവർത്തകനായ നാലാംകല്ല് മുബിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാള്‍ മൂന്ന് ദിവസമായി കസ്റ്റഡിയിലായിരുന്നു. നേരത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് മുബിന്‍ പൊലീസിന് മൊഴി നല്‍കി. കേസിലെ ആദ്യ അറസ്റ്റാണ് ഇത്. പ്രതി മുബിനെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് മുബിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നസീബിന്റെ മുന്‍പ് നൗഷാദിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതിന്റെ പ്രതികാരമായാണ് നൗഷാദിനെ ആക്രമിച്ചതെന്ന് മുബിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുബിന്റെ അറസ്റ്റ്. നൗഷാദിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുബിന്‍ പൊലിസിന്റെ കസ്റ്റഡിലായതായാണ് സൂചന.

Also read: ചാവക്കാട് നൗഷാദ് കൊലപാതകക്കേസ്; കോൺഗ്രസ് പ്രവർത്തകർ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

Also read: ചാവക്കാട് നൗഷാദ് വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം