LiveTV

Live

Kerala

അന്വേഷണം തൃപ്തികരമെന്ന് ബഷീറിന്‍റെ കുടുംബം

ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ബഷീറിന്റെ കുടുംബം ഉന്നയിച്ചിട്ടുണ്ട്.

അന്വേഷണം തൃപ്തികരമെന്ന് ബഷീറിന്‍റെ കുടുംബം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് കുടുംബം. തുടക്കത്തില്‍ ഉണ്ടായിരുന്ന അട്ടിമറി ശ്രമങ്ങള്‍ സര്‍ക്കാരും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും ഒന്നിച്ച് നിന്ന് മറികടന്നു. ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ബഷീറിന്റെ കുടുംബം ഉന്നയിച്ചിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഐ.എ.എസ്-ഐ.പി.എസ് ലോബി നടത്തിയ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ഇല്ലാതാക്കിയെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം നിന്നു. മാധ്യമങ്ങളുടെ കൂടി ഇടപെടലുകളുണ്ടായതോടെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കുടുംബം പ്രതികരിച്ചു.

ബഷീറിന്റെ ഒരു മകള്‍ക്ക് ആറ് വയസ്സും മറ്റൊരാള്‍ക്ക് ആറ് മാസവും പ്രായമേയുള്ളൂ. അതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഭാര്യ ജസീലക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ജോലി നല്‍കുന്ന വിഷയം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കള്‍ അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണും.