LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

അത് മുതലെടുത്ത് സര്‍ക്കാര്‍ ശ്രീരാം വെങ്കിട്ടരാമനോട് പക വീട്ടുകയാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം

ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏതൊരാള്‍ക്കും പറ്റാവുന്ന തെറ്റേ ശ്രീറാം വെങ്കിട്ട രാമന് സംഭവിച്ചിട്ടുള്ളൂവെന്നും . അത് മുതലെടുത്ത് സര്‍ക്കാര്‍ ശ്രീരാം വെങ്കിട്ടരാമനോട് പക വീട്ടുകയാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം സംഭവിച്ചതിനെ നിസാരവത്ക്കരിക്കുന്നതാണ് ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ഒരു റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ കൊലക്കുറ്റം ചുമത്തണോ എന്നതാണ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമായും ഉന്നയിക്കുന്നത്.

അശ്രദ്ധമായി വാഹനമോടിച്ചതിന് ചുമത്തേണ്ട വകുപ്പുകള്‍ക്ക് പകരം ജാമ്യം പോലും ലഭിക്കാത്ത വലിയ വകുപ്പുകള്‍ ചുമത്തിയത് ബോധപൂര്‍വമാണോ എന്ന് സംശയിക്കണമെന്നും ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ചിട്ടും സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥനാണ് ശ്രീരാമെന്നും അത് കൊണ്ട് ശ്രീറാം വെങ്കിട്ടരാമനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഈ സംഭവത്തെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും ജില്ലാ പ്രസിഡന്റ് പോസ്റ്റില്‍ ഉന്നയിക്കുന്നുണ്ട്.

മാധ്യമങ്ങളെ പ്രീണിപ്പിക്കാൻ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് വിവാദങ്ങളിൽനിന്ന് തലയൂരി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങാനുള്ള ശ്രമമാണോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാധ്യമങ്ങൾ സ്വയം ചിന്തിക്കാനും ആത്മ വിമർശനത്തിനു തയ്യാറാവണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടാനുണ്ടായ അപകടത്തില്‍ ശ്രീരാം വെങ്കിട്ട രാമനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ചുള്ള ശ്രീറാമിന്റെ പോസ്റ്റ്.

യുവ മാധ്യമ പ്രവർത്തകൻ കെ..എം.ബഷീറിന് ആദരാഞ്ജലികൾ. സിറാജ് പത്രത്തിന്റെ പത്രപ്രവർത്തകൻ ബഷീറിനെ കുറിച്ച് അറിയാൻ...

Posted by Adv. K. Shreekanth BJP on Saturday, August 3, 2019