LiveTV

Live

Kerala

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കെട്ടിട നിര്‍മാണ ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി എ.സി മൊയ്തീന്‍.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സന്ധിയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രായോഗികമായ സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കെട്ടിട നിര്‍മാണ ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി എ.സി മൊയ്തീന്‍. ഒരു ദിവസം കൊണ്ട് തീര്‍പ്പുകല്‍പ്പിക്കേണ്ട അപേക്ഷകളില്‍ കാലതാമസം വരുത്തുന്ന പ്രവണത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുജനം സമീപിക്കുമ്പോള്‍ ക്രിയാത്മകമായ ഇടപെടലാണ് ഉദ്യോഗസ്ഥര്‍ നടത്തേണ്ടത്.

മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 172 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 98 അപേക്ഷകള്‍ക്കും അനുമതി നല്‍കി. ഫയര്‍ ഫോഴ്സിന്‍റെ എന്‍.ഓ.സി ലഭിക്കേണ്ടതടക്കമുള്ള വിഷയങ്ങളുള്ളതിനാല്‍ 26 അപേക്ഷകളില്‍ നിബന്ധനക്ക് വിധേയമായാണ് അനുമതി നല്‍കിയിരിക്കുന്നത്.