LiveTV

Live

Kerala

2015ല്‍ ട്രാഫിക്ക് ബോധവത്കരണ ക്ലാസില്‍ വിശിഷ്ടാതിഥി, ഇന്ന് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി 

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന നായകന്‍ വില്ലനായപ്പോള്‍

2015ല്‍ ട്രാഫിക്ക് ബോധവത്കരണ ക്ലാസില്‍ വിശിഷ്ടാതിഥി, ഇന്ന് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി 

2015 ഫെബ്രുവരി ആറിന് പത്തനംതിട്ട ഓക്സ്ഫോര്‍ഡ് കോളേജും അമൃത വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവത്കരണ ക്ലാസിലെ മുഖ്യാതിഥിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസുക്കാരന്‍. ട്രാഫിക്ക് നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞ ശ്രീറാം തന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി ജീവിതക്കാല അനുഭവങ്ങളും വിദ്യാര്‍ഥികളോട് പങ്കുവെച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടിപ്പിച്ച മുദ്രാവാക്യ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തതിന് ശേഷമാണ് ശ്രീറാം വെങ്കട്ടരാമന്‍ അന്ന് വേദി വിട്ടത്.

2015ല്‍ ട്രാഫിക്ക് ബോധവത്കരണ ക്ലാസില്‍ വിശിഷ്ടാതിഥി, ഇന്ന് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി 

2015ല്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക്ക് സംബന്ധമായ ക്ലാസുകളെടുത്ത അതേ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് ഇന്ന് പുലര്‍ച്ചെ ട്രാഫിക്ക് നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തതും. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ കെ.എം ബഷീറിനെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ചിട്ടത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശ്രീറാം വാഹനം ഓടിച്ചിരുന്നുവെന്നത് ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലും ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാറില്‍ കൂടെ യാത്രചെയ്തിരുന്ന മരപ്പാലം സ്വദേശിയായ സ്ത്രീ വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. പിന്നീട് ഇത് തെറ്റാണെന്ന് ശ്രീറാം തന്നെ വ്യക്തമാക്കുകയുണ്ടായി.

ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ അപകടം വിതച്ചത്. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ ശ്രീറാം  വെങ്കിട്ടരാമന്റെ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മാധ്യമപ്രവര്‍ത്തകന്‍ ബഷീര്‍ മരണപ്പെട്ടു. ബഷീറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഖബറടക്കം ഇന്ന് 12 മണിക്ക് ജന്മനാടായ തിരൂരില്‍ നടക്കും.